മദാമ്മേ, വെരി സിംപിള്‍
കവി അയ്യപ്പപണിക്കരെ കുറിച്ച് കലാ കൗമുദി വാരികയില്‍ വന്ന ഓര്‍മ്മക്കുറിപ്പുകളില്‍ രസകരമെന്നു തോന്നിയ ഒരു നുറുങ്ങ്, വായിച്ചിട്ടില്ലാത്തവര്‍ക്കായ് സമര്‍പ്പിക്കുന്നു:
കവിയുടെ വിദേശ പര്യടനത്തിനിടയില്‍, തന്റെ ഒരു കവിതയെ വല്ലാതിഷ്ടപ്പെട്ട ഒരു മദാമ്മ, പരിചയപ്പെടാനും, അനുമോദിക്കാനുമായ് അടുത്തുവന്നു. പരിചയപ്പെടലിനു ശേഷം മദാമ്മ പറഞ്ഞു, "കവിതയൊക്കെ കൊള്ളാം, പക്ഷേ, താങ്കളുടെ പേരു മാത്രം നാക്കിനു വഴങ്ങുന്നില്ല!"
കവി പറഞ്ഞു "അതു വളരെ ഈസിയല്ലേ. high എന്നു പറയൂ"
മദാമ്മ "high" എന്നു പറഞ്ഞു...
"up up എന്നു പറയൂ"
മദാമ്മ "up up എന്നു പറഞ്ഞു
"Panic എന്നു പറയൂ"
മദാമ്മ അങ്ങനെ പറഞ്ഞു
"ഇനി Err എന്നുപറയൂ"
മദാമ്മ കൗതുകത്തോടെ അതും പറഞ്ഞു
"ഇനി ഒരുമിച്ച് ചേര്‍ത്ത് പറയൂ"
മദാമ്മ ലോകം കീഴടക്കിയ പോലെ ഉറക്കെ പറഞ്ഞു "high up up panic err"
കവി "അതു തന്നെ, വെരി സിംപിള്‍"
ഭാവനാ സമ്പന്നനായിരുന്ന കവിക്ക് ആദരാഞ്ജലികള്‍...

11 Comments:
മദാമ്മേ, വെരി സിംപീള്‍, ദാ പിടിച്ചൊ...
ഇത് സത്യം തന്നെയാവോ..എന്നാല് ഹയ് അപ് അപ് പാനിക് എര്‍ ആള് കേമന്‍ തന്നെ..
-പാര്‍വതി.
കൈത്തിരീ,
നുറുങ്ങ് കേട്ടിരുന്നില്ല.നന്ദി! :-)
അതു കൊള്ളാമല്ലോ !
This post has been removed by a blog administrator.
high up up panic err"
kai ...
tea
tea
ri...
....കൈത്തിരി.....
പങ്കു വെച്ചതിനു നന്ദി......
--Chris_ thick _took ,..aa ;;)
.....കുസൃതിക്കുടുക്ക ....
എനിക്കും കിട്ടി മദാമ്മയോടു പറയാന്‍ ഒരു പേരു ......:)
കൈത്തിരീ ആദ്യമായി കേള്‍ക്കുന്ന്. നുറുങ്ങിന് നന്ദി.
കൈത്തിരി, പങ്കുവച്ചതിന് നന്ദി.
ഇന്നലെ അയ്യപ്പപണിക്കരുസാറിനെ അടുത്തറിയാവുന്ന രണ്ടുമൂന്ന് എഴുത്തുകാരുടെ സംസാരം കേട്ടിരുന്നു. അതിലൊരാള്‍ പറഞ്ഞു, സാറിന്റെ sense of humour വളരെ ശ്രദ്ദേയമായിരുന്നുവെന്ന്. അതിലൊരു കവി രണ്ടുമാസം മുന്‍പ്, വെന്റിലേറ്ററില്‍ കിടക്കുന്ന അദ്ദേഹത്തെ കാണുവാന്‍ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ "ഞാനിപ്പോള്‍ അയ്യപ്പപണിക്കരല്ല, വയ്യപ്പപണിക്കരാണെടോ"യെന്ന്.
സിമ്പിള്‍ .... രസകരം
പണിക്കരുസാറ് പുലിയായിരുന്നു അല്ലേ... നല്ല ഹൃദയമുള്ളവര്‍ക്കേ മരണക്കിടക്കയിലും തമാശ പറയാനാവൂ... ഈ വഴി വന്നവര്‍ക്കെല്ലാം നന്ദി...
കൈത്തിരീ... വെരി വെരി സിമ്പിള്‍...
ആസ്വദിച്ചു....
Post a Comment
Links to this post:
Create a Link
<< Home