ഗള്‍ഫ് റിട്ടേണ്‍ഡ് ക്രൂശാരോഹണം
പള്ളിപ്പെരുന്നളിന് ലോക്കല്‍ കലാകാളകള് അവതരിപ്പിക്കുന്ന ക്രിസ്തുവിന്റെ ക്രൂശാരോഹണ നാടകം... അവസാന രംഗം, ക്രൂശിതനായ ക്രിസ്തുവിനെ അവതരിപ്പിക്കുകയാണ്. ഒരു പഴയ ഗള്‍ഫനാണ് നാടകത്തിന്റെ ചിലവും, അതുകൊണ്ടുതന്നെ യേശുവിന്റെ വേഷവും വഹിച്ചിരിക്കുന്നത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കുരിശില്‍ ആണികള്‍ തറക്കപ്പെട്ട്, രക്താഭിഷിക്തനായ്, തല ചായ്ച്ച് കിടക്കുന്ന രൂപം; ഇടിമുഴക്കത്തിന്റെ ശബ്ദം ഉയര്‍ന്നു കേല്ക്കുന്നു അമ്മച്ചിമാരൊക്കെ, "എന്റെ കര്‍ത്താവേ" ന്ന് കണ്ണുനീരോടെ വിലപിക്കുന്നു. അന്തരീക്ഷം ശോകമയം!!
അപ്പൊഴാണ് തോമാച്ചേട്ടന് രണ്ടെണ്ണം വിട്ടിട്ട് ക്രൂശിത രൂപത്തെ ഒന്നു തൊഴാമെന്നാശിച്ച് ആടി ആടി സ്റ്റേജിന്റെ സമീപത്തേക്കെത്തിയത്... ഒന്നു സൂക്ഷിച്ചു നോക്കി... തല കുടഞ്ഞ് വീണ്ടും സൂക്ഷിച്ചു നോക്കി. എന്നിട്ടു തിരിഞ്ഞ് മുന്പന്തിയിലിരുന്ന വികാരിയച്ചനോട് ക്രൂശിത രൂപത്തിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു:
"അച്ചോ, ദേ, കാര്യമൊക്കെ കൊള്ളാം, നല്ലൊന്നാന്തരം റാഡോ വാച്ചാ കര്‍ത്താവിന്റെ കയ്യേല് കെടക്കുന്നെ, കുരിശേന്നെറക്കി കല്ലറേല് വെക്കുന്നേനു മുന്‍പ് അതൂരി ഇങ്ങ് തന്നേക്കണം കേട്ടാ"
ശേഷം ചിന്ത്യം!
സൂര്യോദയത്തിന്റെ വര്‍ക്കിച്ചേട്ടന്റെ ക്രിസ്തു വേഷം (http://sooryodayamdiary.blogspot.com/2006/09/blog-post.html) എന്ന പോസ്റ്റിനോട് ചേര്‍ത്തുവായിക്കാനപേക്ഷ!

2 Comments:
ചാലക്കുടിക്കാരനു കൊടുത്തേന്റെ ബാക്കി കോമ്പ്ലിമന്റ് ഇന്നാപ്പിടിച്ചൊ... റാഡോ വാച്ചെന്തായാലും കര്‍ത്താവിനു ചേരില്ല....
ഇത് പറഞ്ഞപ്പോഴാ വേറോരു സംഭവം ഓര്‍മ്മവന്നത്...
പൈ ലി ചേട്ടന് സ്ഥിരം പൂക്കുറ്റി ടീം ആണ്.. ഒരിക്കല്‍ പെരുന്നാളിനോടനുബദ്ധിച്ച് കുരിശ് മുത്താന്‍ ചെന്നപ്പോള്‍ തിരക്ക് കാരണം പുള്ളിക്ക് അങ്ങ് അടുക്കാന്‍ പറ്റുന്നില്ല. മൂന്ന് നാല് പ്രാവശ്യം നോക്കി... നോ രക്ഷ...
പുള്ളി മുണ്ട് മടക്കിക്കുത്തി ഒരു വരവ് വന്നുകൊണ്ട് പറഞ്ഞു..
'ഈ .......... മുത്തിയിട്ട് തന്നെ കാര്യം'
(........ എന്ന സ്ഥലം എന്ത് വച്ച് ഫില്ല് ചെയ്യണം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ...)
Post a Comment
Links to this post:
Create a Link
<< Home