ഐസ്ക്രീം മാഹാത്മ്യം
ഭാര്യ കാര്യമായ് ഷോപ്പ് ചെയ്യുമ്പൊ ഞങ്ങളുടെ മൂന്നുവയസ്സുകാരന് അടങ്ങിയിരിക്കട്ടെ എന്നു കരുതി അവനെ സ്നേഹത്തോടെ കൂട്ടി കൊണ്ടുപോയി ഒരു ലാര്‍ജ് ഗപ്പ് ഐസ്ക്രീം വാങ്ങി, ഷോപ്പിങ്ങ് മാളിലെ മാര്‍ബിള്‍ ബന്ച്ചിലിരുത്തി, കോരി കോരി കൊടുത്തു... പിറ്റേന്നു രാവിലെ നല്ല രസ്യന്‍ ചുമയോടെ ആള് ഉണര്‍ന്നു...
ഞാന്‍ ചോദിച്ചു "കുട്ടാ എങ്ങനാ ചുമ പിടിച്ചേ?"
അവന് പറഞ്ഞു "മുന്ന ഐക്കീം തിന്നിട്ട്"
ഞാന്‍ "കണ്ടൊ, ഇനി ഐസ്ക്രീം തിന്നല്ലേ, ചുമ വരില്ലേ"
അവന് നെറ്റിയില്‍ കയ്യടിച്ച് ‘ഇയ്യാളെ ഞാനെന്താ ചെയ്ക‘ എന്ന രീതിയില്‍ പറഞ്ഞു "ഓ ഈ അപ്പേന്റെ ഒരു കാര്യം !, മുന്നക്ക് ചുമ പിടിച്ചത് ഈ മരുന്നു കയിക്കാനല്ലേ, ഐക്കീം പാവമല്ലേ...?"
എന്റെ പൊന്നേ നമിച്ചിരിക്കുന്നു....

13 Comments:
ഇതു കൊള്ളാമല്ലോ ചുള്ളാ..
ഏറെ ചിരിപ്പിച്ചു...ഈ കുസൃതിക്കുടുക്ക..
കൈത്തിരിയില്‍ ഒത്തിരി കാത്തിരിന്ന് വന്നൊരു ഐസ്ക്രീം ചുമ അതിണ്റ്റെ മാഹത്മ്യവും നന്നായിട്ടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അതുശരിയാവുകയില്ല .... നന്നായിരിക്കുന്നു ഇനിയും ഇതേ പോലുള്ള ക്യാപ്സൂള്‍ കഥകള്‍ എഴുതുക ... ഭാവുകങ്ങള്‍ നേരുന്നു ഒപ്പം ഒണാശംസകളും നേരുന്നു
മോനെ മനസ്സില്‍ കോറിയിട്ടു. ഇനി ഈ ഐസ് ക്രീം കുട്ടിയെ മറക്കില്ല.
നന്നായി..
“നെറ്റിയില്‍ കയ്യടിക്കുക..“ ദിവസോം കണ്ടോണ്ടിരിക്കുന്നതോണ്ട് ശരിക്കും ആസ്വദിച്ചു മുന്നയെ.
മുന്നയെ പോലൊരു കുഞ്ഞിന്ടെ ടെന്‍ഷന്‍ ഇതാരിക്കും .. ഈ ഒരു കാരണം പറഞ്ഞ് പപ്പ ഇനിയെങ്ങാനും...
നന്നായിരിക്കുന്നു....
സസ്നേഹം..
എനിക്കയ് സ്ക്രീം കിട്ടി. ഇനി ഈ പാവം ഐസ്ക്രീമിന് ഒരു ഐസ്ക്രീം വാങ്ങി കൊടുക്കച്ചാ..എന്ന് കേട്ടിട്ടുണ്ട്. ഹി ഹി നന്നായി.
മുന്നയെ വേഗം റ്റൈപ്പിംഗ് പഠിപ്പിക്കോ. ഒരു ബ്ലോഗ് തുടങ്ങിക്കാം!
മുന്നയുടെ നിഷ്കളങ്കത ഇഷ്ടായി. ഈ പറഞ്ഞ കഥ ശരിക്കും മനസ്സില്‍ കാണാന്‍ ശ്രമിച്ചു. മുന്നയെ നേരില്‍ കാണുന്ന പോലെ തോന്നുന്നു.
ഉണ്ണികൃഷ്ണന് മനസ്സില്‍ കളിക്കുമ്പോല്
ബ്ലോഗുലകത്തില്‍ മറ്റ് പൊസ്റ്റുകളെന്തിന്
മകന് കുട്ടന് ആളുകൊള്ളാമല്ലോ. ഞാന്‍ ഈ ബ്ലോഗ് വായിക്കുവാന്‍ കുറച്ചു താമസിച്ചു. ഇനി ശ്രദ്ധിച്ചുകൊള്ളാം.
മകന് ഒരു കൊച്ച് ഐക്രീം തന്നെ.നന്നായിരിക്കുന്നു.
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില് അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
Post a Comment
Links to this post:
Create a Link
<< Home