സാംബന്റെ വൈഭവം...
[കഥാപ്രസംഗത്തെ ജനകീയവല്‍ക്കരിച്ച വി. സാംബശിവന്റെ ഓര്‍മ്മയില്‍]
കഥാപ്രസംഗത്തിന്റെ കുലപതി ശ്രീ സാംബശിവന്റെ ഒരു വേദി. ജന സഹസ്രങ്ങളെ മണിക്കൂറുകളോളം ആസ്വാദനത്തിന്റെ നെറുകയിലേക്കുയര്ത്തുന്ന കഥന വൈഭവമായിരുന്നല്ലോ ശ്രീ സാംബന്റേത്. നുറുങ്ങു തമാശകളും, കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും, ഈര്ച്ചവാള് പോലെ തറഞ്ഞു കയറുന്ന വിമര്ശ്ശന ശരങ്ങളും കൊണ്ടു ശ്രോതാക്കളെ രസിപ്പിക്കാനുള്ള തന്റെ കഴിവ് അപാരം തന്നെ. എന്നാല്‍ കഥന സമയത്ത് ശ്രോതക്കളുടെ ശ്രദ്ധ മാറിപ്പോകും വിധം ആരെങ്കിലും എഴുന്നേറ്റ് നടക്കുകയൊ മറ്റോ ചെയ്താല്‍ അവരെ കണക്കറ്റ് പരിഹസിക്കുന്നതും പ്രശസ്തമാണ്.
ഈ വേദിയില്‍ കഥ കത്തിക്കയറുന്നു, ജനങ്ങള്‍ ഇമചിമ്മാതെ കേട്ടിരിക്കുന്നു. അപ്പൊഴാണ് എന്റെ ഒരു സുഹൃത്തും, പരിവാരങ്ങളും, ഒരിടത്തും ഇരിപ്പുറക്കാതെ പെണ്‍പൂക്കളെ തിരഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ചാലു കീറാന്‍ തുടങ്ങിയത്.സാംബന് കഥ തുടരുകയാണ് "... കഥാനായികയുടെ അപ്പന്, പ്രായമാ, അയ്യോ ഒന്നിനും അങ്ങു വയ്യ, എല്ലാത്തിനും ആരെങ്കിലും സഹായിക്കണം" പിന്നെ നമ്മുടെ ഫ്ലവര്‍ റ്റെയ്ലന്മാരുടെ നേരെ വിരല്‍ ചൂണ്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തുടര്‍ന്നു "തീര വയ്യ കേട്ടോ, കണ്ടില്ലേ ദോ, ദോ, ദൊ കൊണ്ടുവരുന്നു, ദൊ കൊണ്ടുവരുന്നു, കണ്ടോ, താങ്ങി കൊണ്ടുവരുവാ, നോക്ക്" എല്ലാ കണ്ണുകളും നമ്മുടെ സാറന്മാരിലേക്കു തിരിഞ്ഞു, അവരോ, പെട്ടെന്നു കിട്ടിയ പ്രധാന്യത്തില്‍ ഒന്നു ഞെളിഞ്ഞു, പിന്നെ ചിരി ഉയരുമ്പോള്‍ ഒന്നു ഞെളിപിരി കൊണ്ട് അവരവിടെ ഇരുന്നു, കാഥികന് തുടര്‍ന്നു "അവിടെ വച്ചൊളൂ അങ്ങനെ, മെല്ലെ, മെല്ലെ, അങ്ങനെ"
പിന്നെ കഥയും കഴിഞ്ഞ്, ആളുകളെല്ലാം പിരിഞ്ഞിട്ടും അവര്‍ എഴുന്നേറ്റിട്ടില്ല... പിന്നീടൊരിടത്തും ഇത്തരം അവസരങ്ങളില്‍ പെണ്‍പൂക്കള്‍ അവരില്‍ താല്പര്യമുണര്ത്തിയിട്ടുമില്ല...

2 Comments:
സാംബന്റെ ആയിഷ എനിക്കു കധാപ്രസങ്ങത്തില് 2 വര്‍ഷം 1 വാങ്ങിത്തന്നതാ...
ആ ശബ്ദം മറന്നിട്ടെ ഇല്ല....
സാമ്പന്റെ ചാക്യാര്‍ വേഷം കസറീട്ടാ.....മൂപ്പര്് ആള് ച്ചില്ലറയായിരുന്നീല്ല.
Post a Comment
Links to this post:
Create a Link
<< Home