Monday, August 14, 2006

അടിമനുകത്തില്‍ പെടാതിരിക്കാം...

"സ്വാതന്ത്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകം..."

രാജ്യം, ഭീകര ഭീഷണിയ്ക്കു നടുവിലും, സ്വാതന്ത്ര്യ ദിനം കൊണ്ടാടാന്‍ ഒരുങ്ങുമ്പോള്‍, ഒരുമിക്കാം, കൈകള്‍ കോര്‍ക്കാം, നമിക്കാം, നമുക്കായ്‌ മരണം വരിച്ചവരെ, നാം ജീവിക്കാന്‍ ജീവന്‍ തന്നവരെ... ഇനിയും അടിമ നുകത്തില്‍ പെട്ടുപോകാതിരിക്കാന്‍ ജാഗരൂകരായ്‌ ഉണര്‍ന്നിരിക്കാം, തുരത്താം പിശാചിന്‍ ചിന്തകളെ. ജീവിക്കാം, ജീവന്‍ പകരാം മൃതപ്രായയാം ഭൂമിയ്ക്ക്‌.

നോവുമാത്മാവിനെ സ്നേഹിക്കാത്ത ഭ്രാന്തന്‍ തത്വസംഹിതകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന യുവത്വം ചങ്ങലകള്‍ പൊട്ടിച്ചെറിയട്ടെ. പുലരട്ടെ നിത്യ സമാധാനമെങ്ങും. ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍, നന്മകള്‍ നിറയുന്ന, സ്നേഹം കിനിയുന്ന, ഒരുമ തെളിയുന്ന ഒരു ഭാരതം പിറന്നെങ്കില്‍ എന്ന സ്വപ്നവുമായ്‌....ജയ്‌ ഹിന്ദ്‌....

ഈ ചെറു കൈത്തിരിയുടെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...

3 Comments:

Blogger വക്കാരിമഷ്‌ടാ said...

സ്വാതന്ത്ര്യദിനാശംസകള്‍.

ഭീകരന്മാരില്‍ നിന്നും മറ്റും സ്വതന്ത്രമാവട്ടെ നമ്മുടെ രാജ്യം. സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ത്ഥികളായി കിടക്കുന്നവര്‍ക്കും കിട്ടട്ടെ സ്വാതന്ത്ര്യം.

August 14, 2006 6:16 PM  
Blogger ഇടങ്ങള്‍|idangal said...

വിശക്കുന്നവന്റെ സ്വാതന്ത്ര്യം വയറുനിറയലാണ്,
സ്വന്തം മണ്ണില്‍‌നിന്ന് ആട്ടിയൊടിക്കപ്പെട്ടവന്റെ സ്വാതന്ത്ര്യം ഒരുപിടി മണ്ണാണ്,
കുട്ടിത്തം മാറുംമുബേ ചാരിത്ര്യം നഷ്ടപ്പെട്ടവളുടെ സ്വാതന്ത്ര്യം ഒരു സമൂതതില്‍നിന്ന് തുടങ്ങുന്നു....

നാമിനിയും ഒരുപാട് സ്വാതന്ത്ര്യം സ്വപ്നം കാണേണ്ടിയിരിക്കുന്നു.

August 14, 2006 8:04 PM  
Blogger അനു ചേച്ചി said...

ഭക്ഷണത്തില്‍നിന്നും,പാര്‍പ്പിടത്തില്‍നിന്നും,ചരിത്രത്തില്‍നിന്നും,വരാനിരിക്കുന്ന തീ മഴയില്‍നിന്നും സ്വാതന്ത്ര്യം.ലെബനാന്‍ കഴിഞ്ഞാല്‍ ഇനി ആര്.

August 15, 2006 3:45 PM  

Post a Comment

Links to this post:

Create a Link

<< Home