Wednesday, August 09, 2006

മധുരമീയോര്‍മ്മ...

ഓര്‍മ്മ തന്‍ തൂവലാല്‍ എന്നെത്തലോടുന്നു
ഈ ചെറുകൂട്ടത്തിന്‍ താളഗതി
ഗദ്ഗദം തിങ്ങുന്ന ഗൃഹാതുരത്വമെന്‍
‍മനതാരില്‍ തിങ്ങി നിറഞ്ഞീടുന്നു

പൊട്ടിച്ചിരിക്കുന്ന മാനവും പൂക്കളും
പുല്‍ക്കൊടിത്തുമ്പിലെ നിര്‍മ്മല നീര്‍മുത്തും
ഓണത്തലേയാഴ്ച അച്ഛനാ പ്ലാവിന്റെ ചില്ലയില്‍
മുറുക്കിയ ഊഞ്ഞാലിന്‍ ആയവും

ഇക്കിളി പൂണ്ടു ചിരിക്കും അരുവി തന്‍
‍നെഞ്ചില്‍ ഞാന്‍ ഓമനപ്പൂവായതും
അണ്ണാറക്കണ്ണനോടൊത്തുചേര്‍ന്നന്നു ഞാന്‍
‍മധുരം കഴിച്ചതും ഓമ്മയായി...

2 Comments:

Blogger ശാലിനി said...

നമ്മള്‍ ഗള്‍ഫുകാരായിരിക്കും ഇതൊക്കെ ഏറെ മിസ് ചെയ്യുന്നത്. അണ്ണാറക്കണ്ണനെന്ന് മക്കളോടു പറഞ്ഞാ‍ല്‍ അവര്‍ക്കു മനസിലാകുമോ?

എല്ലാം ഓര്‍മ്മകള്‍

August 15, 2006 11:09 AM  
Blogger കൈത്തിരി said...

യോജിക്കുന്നു ശാലിനീ... തീര്‍ത്തും... നന്ദി, വന്നതിനും നാലുവാക്കു പറഞ്ഞതിനും...

August 15, 2006 4:10 PM  

Post a Comment

Links to this post:

Create a Link

<< Home