അയ്യോ പോകല്ലേ, പോകല്ലേ, പോയില്ലേ ദേവീ
മാളോരേ,
അങ്ങനെ ഭഗീരഥ പ്രയത്നത്തിനു ശേഷം അടിയനും ഒരു മലയാളം "ബ്ലോഗന്" ആയി. എന്തരിനാന്നറിയ്യോ? ബ്ലോഗി ബ്ലോഗി ഞാന്‍ ലോകത്തെ മൊത്തത്തില്‍ വൈജ്ഞാനീകരിക്കാന് പോവാ! അതേന്നെ, സത്യം! വിശ്വസിക്കപ്പീ...അപ്പൊ തുടങ്ങുകയല്ലേ... ശുഭസ്യ ശീഘ്രം...
ഹരീ ശ്രീ ഗണപതയേ നമ:, ദൈവം തന്നെ തുണ! അയ്യൊ! ദോ പോകുന്നു! "അയ്യോ പോകല്ലേ, പോകല്ലേ, പോകല്ലേ ദേവീ!" ആരു കേള്‍ക്കാന്‍, ദേവി പോയി... ഓ, അത്ര ഗമയാണേലങ്ങു പോ! കണ്ടില്ലെ ദേവി പോയ പോക്ക്... അപ്പിയെന്ത്വാ ചിരിക്യാ? പോയതേ വാഗ്ദേവതയാ! അപ്പൊ എഴുത്ത് സ്വാഹ!!!
കണ്ടില്ലേ, മല മറിച്ചു കളയാം എന്നു കരുതി, ഈ ഭ്രാന്തന് പകല്‍ മുഴുവന്‍ കല്ലുരുട്ടി കയറ്റി... കല്ലു മുകളിലെത്തിയപ്പോള്‍, കിതപ്പു മാത്രം ബാക്കി!? ഭാഗ്യം, കൈത്തിരി കെട്ടില്ല! വിടമാട്ടേന്‍, അങ്ങനെ വിടമാട്ടേന്‍! വല്ല കുന്തോം മനസ്സിലായൊ? ഇല്ലേ? സ്ന്തോഷം, അടിയന് ധന്യനായി... ആതേയ്, തലക്കുള്ളില്‍ ഇത്തിരി നിലാവെളിച്ചമെങ്കിലും വേണ്ടെ?
അപ്പൊ, ചെറു കൈത്തിരീ, വെല്‍ക്കം റ്റു ബ്ലോഗ് അപ്പീ! നൈസ് റ്റു മീറ്റ് യു!
Cheers... Biju

12 Comments:
സ്വാഗതം. :)
നൈസ് റ്റു മീറ്റ് യൂ 2, 3, 4, 5, 6, 7, 8, 9, 0(അയ്യോ!!)
സ്വാഗതം :)
കൈത്തിരി യ്ക് ഒരു ചുള്ളന് സ്വാഗതം.. :)
കൈത്തിരി കെടാതെ സൂക്ഷിക്കുക, അതില്‍നിന്നും നല്ല നല്ല എഴുത്തുകള്‍ വരട്ടെ...... സ്വാഗതം... സ്വാഗതം.....
കൈത്തിരിയേ സുസ്വാഗതം
സുമനസ്സുകളേ, സ്വാഗതങ്ങള്‍ക്കു നന്ദി, നന്ദി, നന്ദി... എഴുത്തു നമ്മുടെ കോപ്പയിലെ ചായ അല്ല (not my cup of tea ന്നു സാരം), വായനയും കുറ്റം പറച്ചിലുമാണു വഴങ്ങുന്ന വിദ്യകള്‍! എന്നാലും, നിങ്ങള്‍ പരഞ്ഞാല് പിന്നപ്പീലുണ്ടൊ അപ്പികളേ.... നന്ദി
സ്വാഗതം കൈത്തിരി സ്വാഗതം.
കലക്കീട്ടോ... ദേവിയെ വരെ ഓടിച്ചോണ്ടല്ലേ വരവ്.
സ്വാഗതം കൈത്തിരി സ്വാഗതം.
കലക്കീട്ടോ... ദേവിയെ വരെ ഓടിച്ചോണ്ടല്ലേ വരവ്.
അഗ്രജാ:- ഓടിച്ചതല്ല സാര്‍, ദേവി പ്രാണരക്ഷാര്‍ത്ഥം ഓടിയതല്ലേ... ഈ ഞാനൊക്കെ എഴുതിക്കളയുമൊ എന്നതു അതി ഭീതികരമായ ഒരു സംശയമല്ലേ, ഓടിപ്പോവും... നന്ദി സര്, നന്ദി...
സ്വാഗതം. ഒരു കൈയ്യില്‍ തിരിയും മറുകൈയ്യില്‍ കീബോഡും വെച്ച് തകര്‍ക്ക് തിരീ.
Biju,Thanks for sharing this site with me..aaa sahrudayaya friend aanu njan...
Nannayirikkunnu aa kunju thiri...
Post a Comment
Links to this post:
Create a Link
<< Home